Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not Documents

പൗരത്വം രേഖകളിലല്ല, ഭരണഘടനയിലാണ്

സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് പ്ര​ധാ​ന​മാ​യും ഒ​രു യാ​ത്രാ​രേ​ഖ​യാ​ണെ​ന്നും, അ​ത് എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​ന്‍റെ നി​ർ​ണാ​യ​ക തെ​ളി​വ​ല്ലെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഒ​രു അ​ടി​സ്ഥാ​ന ഭ​ര​ണ​ഘ​ട​നാ ചോ​ദ്യം വീ​ണ്ടും ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ പൗ​ര​ത്വ​ത്തി​ന്‍റെ ഉ​റ​വി​ടം എ​ന്താ​ണ്? അ​ത് ഒ​രു രേ​ഖ​യി​ലാ​ണോ അ​തോ ഭ​ര​ണ​ഘ​ട​ന​യി​ലാ​ണോ? ഈ ​ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ക​ണ്ടെ​ത്താ​തെ പാ​സ്പോ​ർ​ട്ട്, ആ​ധാ​ർ, വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് തു​ട​ങ്ങി​യ രേ​ഖ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കു പൂ​ർ​ണ​ത ല​ഭി​ക്കി​ല്ല.

1950 ജ​നു​വ​രി 26ന് ​ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ല​വി​ൽ വ​ന്ന​പ്പോ​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദ​ങ്ങ​ൾ അ​ഞ്ചു മു​ത​ൽ 11 വ​രെ​യാ​ണ് ഇ​ന്ത്യ​യി​ലെ ആ​ദ്യ പൗ​ര​ന്മാ​രെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ച്ച​ത്. പ്ര​ത്യേ​കി​ച്ച് അ​നു​ച്ഛേ​ദം അ​ഞ്ച്, സ്ഥി​ര​താ​മ​സം അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ന്ത്യ​യു​ടെ പൗ​ര​ത്വം അം​ഗീ​ക​രി​ച്ചു. അ​ന്ന് ആ​ധാ​റോ പാ​ൻ കാ​ർ​ഡോ വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡോ പാ​സ്പോ​ർ​ട്ടോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​രു​ടെ പൗ​ര​ത്വം ഒ​രു രേ​ഖ​യി​ൽ​നി​ന്ന​ല്ല ഉ​ണ്ടാ​യ​ത്; ഭ​ര​ണ​ഘ​ട​ന​യി​ൽ​നി​ന്നാ​ണ്.

തു​ട​ർ​ന്ന് നി​ല​വി​ൽ വ​ന്ന പൗ​ര​ത്വ നി​യ​മം, 1955 നി​ല​വി​ലു​ള്ള പൗ​ര​ന്മാ​രോ​ട് വീ​ണ്ടും പൗ​ര​ത്വം നേ​ടാ​നോ പ്ര​ത്യേ​ക പൗ​ര​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശം വ​യ്ക്കാ​നോ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ജ​ന​നം, വം​ശാ​വ​ലി, ര​ജി​സ്ട്രേ​ഷ​ൻ, നാ​ച്വ​റ​ലൈ​സേ​ഷ​ൻ, ഭൂ​പ്ര​ദേ​ശ സം​യോ​ജ​നം തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പൗ​ര​ത്വം നേ​ടു​ന്ന​വ​രെ സം​ബ​ന്ധി​ച്ച നി​യ​മ​മാ​ണ് അ​ത്. അ​തി​നാ​ൽ ഇ​ന്ത്യ​യി​ലെ ഭൂ​രി​ഭാ​ഗം പൗ​ര​ന്മാ​ർ​ക്കും ഇ​ന്നു​വ​രെ "പൗ​ര​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ്' എ​ന്ന പേ​രി​ൽ ഒ​രു രേ​ഖ ല​ഭി​ച്ചി​ട്ടി​ല്ല.

പൗ​ര​ത്വം നി​യ​മ​പ​ര​മാ​യ പ​ദ​വി​

പൗ​ര​ത്വം ഒ​രു രേ​ഖ​യ​ല്ല; അ​തൊ​രു നി​യ​മ​പ​ര​മാ​യ പ​ദ​വി​യാ​ണ്. രേ​ഖ​ക​ൾ ആ ​പ​ദ​വി​യു​ടെ തെ​ളി​വു​ക​ളാ​കാം; എ​ന്നാ​ൽ പൗ​ര​ത്വ​ത്തി​ന്‍റെ ഉ​റ​വി​ടം ഭ​ര​ണ​ഘ​ട​ന​യും പൗ​ര​ത്വ നി​യ​മ​വു​മാ​ണ്. അ​തു​കൊ​ണ്ട് ഒ​രു പ്ര​ത്യേ​ക രേ​ഖ​യു​ടെ അ​ഭാ​വം മാ​ത്രം ഒ​രാ​ളു​ടെ പൗ​ര​ത്വം ഇ​ല്ലാ​താ​ക്കു​ന്നി​ല്ല. ഇ​വി​ടെ​യാ​ണ് ഇ​ന്ന​ത്തെ ആ​ശ​യ​ക്കു​ഴ​പ്പം ആ​രം​ഭി​ക്കു​ന്ന​ത്. ഓ​രോ സ​ർ​ക്കാ​ർ രേ​ഖ​യ്ക്കും അ​ത​ത് നി​യ​മ​പ്ര​കാ​രം വ്യ​ത്യ​സ്ത ല​ക്ഷ്യ​വും തെ​ളി​വ് മൂ​ല്യ​വു​മു​ണ്ട്. ആ​ധാ​ർ വ്യ​ക്തി​ത്വ​വും താ​മ​സ​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​യാ​ണ്. പാ​ൻ കാ​ർ​ഡ് നി​കു​തി ആ​വ​ശ്യ​ത്തി​നു​ള്ള രേ​ഖ​യാ​ണ്. വോ​ട്ട​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ രേ​ഖ​യാ​ണ്. ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രാ​ർ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ജ​ന​ന​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും വ​സ്തു​ത രേ​ഖ​പ്പെ​ടു​ത്തു​ന്ന നി​യ​മ​പ​ര​മാ​യ രേ​ഖ​യാ​ണ്. പാ​സ്പോ​ർ​ട്ട് അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​യ്ക്കാ​യി നി​യ​മാ​നു​സൃ​ത പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ന​ൽ​കു​ന്ന രേ​ഖ​യാ​ണ്.

എ​ന്നാ​ൽ, ഇ​വ​യി​ലൊ​ന്നും എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​ന്‍റെ നി​ർ​ണാ​യ​ക​വും നി​യ​മ​പ​ര​വു​മാ​യ തെ​ളി​വാ​ണെ​ന്നു നി​ല​വി​ലെ നി​യ​മ​വ്യ​വ​സ്ഥ പ​റ​യു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഇ​വ​യ്ക്ക് തെ​ളി​വ് മൂ​ല്യ​മി​ല്ല എ​ന്ന​ല്ല അ​ർ​ഥം. ഓ​രോ രേ​ഖ​യ്ക്കും അ​ത​ത് നി​യ​മ​പ്ര​കാ​രം പ്ര​സ​ക്തി​യും തെ​ളി​വ് മൂ​ല്യ​വും ഉ​ണ്ട്. എ​ന്നാ​ൽ, എ​ല്ലാ സാ​ഹ​ച​ര്യ​ത്തിലും പൗ​ര​ത്വം നി​ർ​ണാ​യ​ക​മാ​യി സ്ഥാ​പി​ക്കു​ന്ന ഏ​കീ​കൃ​ത നി​യ​മ​പ​ര​മാ​യ രേ​ഖ ഏ​താ​ണെ​ന്ന കാ​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ത്തെ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ഒ​രു സാ​ധാ​ര​ണ ഇ​ന്ത്യ​ൻ പൗ​ര​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ചോ​ദ്യം ഉ​യ​രു​ന്ന​ത് - ഒ​രു ഇ​ന്ത്യ​ൻ പൗ​ര​ൻ ത​ന്‍റെ പൗ​ര​ത്വം നി​ർ​ണാ​യ​ക​മാ​യി ഏ​ത് രേ​ഖ​കൊ​ണ്ടാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത്?

ഈ ​ചോ​ദ്യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് പ​ഴ​യ ത​ല​മു​റ​യെ​യാ​ണ്. കേ​ര​ളം ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 1970ക​ളു​ടെ മു​മ്പ് ജ​നി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ പ്ര​സ​വം സാ​ധാ​ര​ണ​മാ​യി​രു​ന്നു. അ​നേ​ക​ർ വി​ദ്യാ​ല​യ വി​ദ്യാ​ഭ്യാ​സം നേ​ടി​യി​രു​ന്നി​ല്ല. ഭൂ​മി സ്വ​ന്ത​മാ​യി ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ ജോ​ലി ചെ​യ്തി​രു​ന്നി​ല്ല. പാ​സ്പോ​ർ​ട്ട് എ​ടു​ത്തി​രു​ന്നി​ല്ല. അ​ന്ന​ത്തെ ഭ​ര​ണ​സം​വി​ധാ​ന​ത്തി​ൽ അ​ത്ത​രം രേ​ഖ​ക​ൾ നി​ർ​ബ​ന്ധ​വു​മ​ല്ലാ​യി​രു​ന്നു.​ ഇ​ന്ന് അ​വ​രു​ടെ മ​ക്ക​ളോ​ടോ കൊ​ച്ചു​മ​ക്ക​ളോ​ടോ മാ​താ​പി​താ​ക്ക​ളു​ടെ​യോ മു​ത്ത​ച്ഛ​ൻ-​മു​ത്ത​ശ്ശി​മാ​രു​ടെ​യോ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​വ​ർ എ​ന്ത് രേ​ഖ ഹാ​ജ​രാ​ക്കും? ഒരിക്ക​ലും സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യോ നി​ർ​ബ​ന്ധ​മാ​ക്ക​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​ത്ത ഒ​രു രേ​ഖ ഇ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് എ​ത്ര​ത്തോ​ളം ന്യായ​മാ​ണ്?

ഇ​വി​ടെ​യാ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട,- “അ​സാ​ധ്യ​മാ​യ കാ​ര്യം ചെ​യ്യാ​ൻ നി​യ​മം ആ​രെ​യും നി​ർ​ബ​ന്ധി​ക്കു​ന്നി​ല്ല” എ​ന്ന നി​യ​മ​ത​ത്വം പ്ര​സ​ക്ത​മാ​കു​ന്ന​ത്. ഈ ​ത​ത്വം ഇ​ന്ത്യ​ൻ സു​പ്രീം​കോ​ട​തി വി​വി​ധ വി​ധി​ക​ളി​ൽ അം​ഗീ​ക​രി​ക്കു​ക​യും പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ൽ ഒ​രി​ക്ക​ലും സൃ​ഷ്ടി​ക്ക​പ്പെ​ടു​ക​യോ നി​യ​മം നി​ർ​ബ​ന്ധ​മാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലാ​ത്ത ഒ​രു രേ​ഖ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ഹാ​ജ​രാ​ക്കാ​ൻ പൗ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദ​ങ്ങ​ൾ 14ലും 21​ലും പ്ര​തി​ഫ​ലി​ക്കു​ന്ന ന്യാ​യം, യു​ക്തി​സ​ഹ​ത, സ്വാ​ഭാ​വി​ക നീ​തി എ​ന്നീ ത​ത്വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട വി​ഷ​യ​മാ​ണ്.

അ​തേ​സ​മ​യം, ഒ​രു കാ​ര്യം പ്ര​ത്യേ​കം വ്യ​ക്ത​മാ​ക്കേ​ണ്ട​തു​ണ്ട്. രാ​ജ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യു​ക​യും ചെ​യ്യു​ന്ന​ത് പ​ര​മാ​ധി​കാ​ര രാ​ഷ്‌​ട്ര​ത്തി​ന്‍റെ നി​യ​മ​പ​ര​മാ​യ ക​ട​മ​യാ​ണ്. എ​ന്നാ​ൽ അ​തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ത​ല​മു​റ​ക​ളാ​യി ഇ​ന്ത്യ​യി​ൽ ജീ​വി​ച്ചു​വ​രു​ന്ന യ​ഥാ​ർ​ഥ പൗ​ര​ന്മാ​ർ​ക്ക് അ​സാ​ധ്യ​മാ​യ തെ​ളി​വെ​ടു​പ്പ് ബാ​ധ്യ​ത സൃ​ഷ്ടി​ക്ക​രു​ത്. ദേ​ശീ​യ സു​ര​ക്ഷ​യും പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​വും പ​ര​സ്പ​ര വി​രു​ദ്ധ​ങ്ങ​ള​ല്ല; അ​വ പ​ര​സ്പ​ര​പൂ​ര​ക​മാ​യ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളാ​ണ്.

ഇ​ന്ന് നി​ല​വി​ലു​ള്ള ഭാ​ര​തീ​യ സാ​ക്ഷ്യ അ​ധി​നി​യ​മം, 2023 അ​നു​സ​രി​ച്ചും നീ​തി​ന്യാ​യ സ​മീ​പ​ന​മ​നു​സ​രി​ച്ചും ഒ​രു നി​യ​മ​പ​ര​മാ​യ പ​ദ​വി പ​ല​പ്പോ​ഴും ഒ​രൊ​റ്റ രേ​ഖ​യി​ലൂ​ടെ അ​ല്ല, ല​ഭ്യ​മാ​യ തെ​ളി​വു​ക​ളു​ടെ ആ​കെ​ത്തു​ക​യി​ലൂ​ടെ​യാ​ണ് തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​ത്. ജ​ന​ന​രേ​ഖ​ക​ൾ, വോ​ട്ട​ർ​പ​ട്ടി​ക, സ്കൂ​ൾ രേ​ഖ​ക​ൾ, റ​വ​ന്യു രേ​ഖ​ക​ൾ, കു​ടും​ബ​പ​ര​മ്പ​ര, ദീ​ർ​ഘ​കാ​ല താ​മ​സ​ത്തി​ന്‍റെ തെ​ളി​വു​ക​ൾ, മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലെ ര​ജി​സ്റ്റ​റു​ക​ൾ, മ​റ്റ് വി​ശ്വ​സ​നീ​യ രേ​ഖ​ക​ൾ എ​ന്നി​വ​യെ​ല്ലാം ചേ​ർ​ന്നാ​ണ് സ​ത്യാ​വ​സ്ഥ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളു​ടെ സ്വ​ഭാ​വ​വും പ​ര്യാ​പ്ത​ത​യും ഓ​രോ കേ​സി​ലെ​യും നി​യ​മ​വ​സ്തു​ത​ക​ളെ​യും ബാ​ധ​ക​മാ​യ പൗ​ര​ത്വ നി​യ​മ വ്യ​വ​സ്ഥ​ക​ളെ​യും ആ​ശ്ര​യി​ച്ചാ​യി​രി​ക്കും വി​ല​യി​രു​ത്ത​പ്പെ​ടു​ക.

വ്യ​ക്ത​വും നി​യ​മ​പ​ര​വുമാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തണം

ലോ​ക​ത്തി​ലെ വി​വി​ധ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തി​ന് വ്യ​ത്യ​സ്ത നി​യ​മ​സം​വി​ധാ​ന​ങ്ങ​ളാ​ണ് പി​ന്തു​ട​രു​ന്ന​ത്. ജ​ർ​മ​നി​പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സം​വി​ധാ​ന​മു​ണ്ട്. അ​മേ​രി​ക്ക​ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ർ​ബ​ന്ധി​ത ദേ​ശീ​യ പൗ​ര​ത്വ കാ​ർ​ഡ് ഇ​ല്ലെ​ങ്കി​ലും ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, പാ​സ്പോ​ർ​ട്ട്, Certificate of Citizenship, Certificate of Naturalization തു​ട​ങ്ങി​യ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട രേ​ഖ​ക​ളി​ലൂ​ടെ പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന വ്യ​ക്ത​മാ​യ സം​വി​ധാ​ന​മു​ണ്ട്. ഇ​ന്ത്യ​യി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ​യും ആ​ത്മാ​വി​ന​നു​സ​രി​ച്ചു​ള്ള വ്യ​ക്ത​വും ഏ​കീ​കൃ​ത​വു​മാ​യ തെ​ളി​വ് സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

അ​തി​നാ​ൽ കേ​ന്ദ്രസ​ർ​ക്കാ​രും പാ​ർ​ല​മെ​ന്‍റും പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ​യാ​യി സ്വീ​ക​രി​ക്കാ​വു​ന്ന രേ​ഖ​ക​ളും തെ​ളി​വു​ക​ളും സം​ബ​ന്ധി​ച്ച വ്യ​ക്ത​വും ഏ​കീ​കൃ​ത​വു​ം നി​യ​മ​പ​ര​വുമാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. കൂ​ടാ​തെ, ഭാ​വി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പൗ​ര​ത്വ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട ദേ​ശീ​യ പൗ​ര​ത്വ തി​രി​ച്ച​റി​യ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ സാ​ധ്യ​ത​യും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ൺ​പ​താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഇ​ന്ത്യ​ക്ക് ഇ​ന്ന് ആ​വ​ശ്യ​മാ​യ​ത് പു​തി​യ സം​ശ​യ​ങ്ങ​ള​ല്ല; പു​തി​യ നി​യ​മ​വ്യ​ക്ത​ത​യാ​ണ്.

ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച ഓ​രോ യ​ഥാ​ർ​ഥ ഇ​ന്ത്യ​ൻ പൗ​ര​നും ത​ന്‍റെ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ നീ​തി​പൂ​ർ​വ​ക​വും പ്രാ​യോ​ഗി​ക​വും ഏ​കീ​കൃ​ത​വു​മാ​യ ഒ​രു നി​യ​മ​ സം​വി​ധാ​നം ല​ഭി​ക്ക​ണം. ദേ​ശീ​യ സു​ര​ക്ഷ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​വും പ​ര​സ്പ​ര വി​രു​ദ്ധ​ങ്ങ​ള​ല്ല; അ​വ പ​ര​സ്പ​ര​പൂ​ര​ക​മാ​യ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ് പൗ​ര​ത്വം ന​ൽ​കു​ന്ന​ത്; രേ​ഖ​ക​ൾ അ​തി​ന്‍റെ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണ്. തെ​ളി​വി​ന്‍റെ അ​ഭാ​വം പൗ​ര​ത്വ​ത്തി​ന്‍റെ അ​ഭാ​വ​മാ​ക​രു​ത്.

Latest News

Corehub Up